തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ വിതരണം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി പ്രിന്‍സിപ്പല്‍ ജയമോള്‍ കെ. ജേക്കബിന് ജഴ്സികള്‍ കൈമാറി. വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി എം.ബി. താജു, എക്സിക്യൂട്ടീവ് അംഗം ഏബ്രഹാം ഐസക്, പിടിഎ പ്രസിഡന്റ് ഇ.എം. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.